Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Domestic Violence

ഭാ​ര്യ​യേ​യും മ​ക​ളെ​യും കു​ത്തി​പ്പ​രി​ക്കേ​ൽ​ച്ച കേ​സ്; പ്ര​തി പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: കു​ടും​ബ​വ​ഴ​ക്കി​നി​ടെ ഭാ​ര്യ​യെ​യും 15 വ​യ​സു​കാ​രി​യാ​യ മ​ക​ളെ​യും കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​പി​ടി​യി​ൽ. ഡ​ൽ​ഹി മാ​ൻ​സ​രോ​വ​ർ പാ​ർ​ക്ക് മേ​ഖ​ല​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ സ​ത്യ​പ്ര​കാ​ശ് (38) ആ​ണ് പി​ടി​യി​ലാ​യ​ത്.

കു​ടും​ബ​വ​ഴ​ക്കി​നി​ടെ ഭ​ര്യ പൂ​നം (38), മ​ക​ൾ എ​ന്നി​വ​രെ ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​വ​രും ത​മ്മി​ൽ രൂ​ക്ഷ​മാ​യ ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നു​പി​ന്നാ​ലെ സ​ത്യ​പ്ര​കാ​ശ് ഭാ​ര്യ​യ്ക്കും മ​ക​ൾ​ക്കും നേ​രെ ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന ക​ത്തി​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up